കാട് കാണണം എനിക്ക്.
നാട് കണ്ടു മടുത്തവർ
കാണും വെറും കാടല്ല!
കാട്ടിൽ വാഴുന്നവർ
കാണും കാട്...
കാട്ടാറിന്റെ സ്വരം
കേൾക്കും കാട് .
ആഴ്‌നിറങ്ങും വേരിൻ
നോവറിയും കാട്.
മലയിറങ്ങി വരും കോടയുടെ
കുളിർ അറിഞ്ഞ്
കാട്ടാറിൽ നനഞ്ഞ്,
മുളങ്കൂടിൽ ഒളിക്കാതെ,
വന്യതയിലേയ്ക്ക്
പതുങ്ങി എത്തും
നിലാവിനെ കൂട്ട് പിടിച്ചു,
ഇരുട്ടിന്റെ മറവിൽ
നിന്നു കൊണ്ട്
കാടിനെ കാണണം.
വന്യതയുടെ മറവിൽ
അവൾ മാത്രം നൽകും
ശാന്തത കാണാൻ.....
എനിക്ക് കാട് കാണണം
No comments:
Post a Comment